Trending

പന്നിക്കോട്ടൂരില്‍ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്നിക്കോട്ടൂരില്‍ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടാവുകയായിരുന്നു. കാറിന്‍റെ മുൻവശവും ഇടതുഭാഗവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.എന്നാല്‍ കാറിനകത്തുണ്ടായിരുന്നവര്‍ പരുക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.എപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് നേരെയാണ് ഇങ്ങനെ ആക്രമണമുണ്ടാകുന്നതെങ്കില്‍ അത് എന്തുമാത്രം വലിയ അപകടമാണുണ്ടാക്കുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇതുവഴി ഏറെയും കടന്നുപോകുന്നതത്രേ.സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജനകീയ ജാഗ്രത സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!