കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ആക്രി കടയിലേക്ക് അയക്കാനുള്ള തീരുമാനവുമായി ഡൽഹി സർക്കാർ. പഴയ വാഹനങ്ങൾ നഗരത്തിൽ ഓടുന്നതായോ, പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നതായോ കണ്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നേരിട്ട് സ്‌ക്രാപ്പിങ് യാര്‍ഡുകളിലേക്ക് അയയ്ക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായി തുടരാനാവില്ലെന്നതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എന്‍.ജി.ടി.) സുപ്രീംകോടതിയുടെയും ഉത്തരവുകളെത്തുടര്‍ന്ന്, കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞവര്‍ഷം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാരിന്റെതാണ്.
ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 50 വാഹനങ്ങൾ പിടികൂടി. വൊളന്ററി വെഹിക്കിള്‍ സ്‌ക്രാപ്പിങ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനം സ്‌ക്രാപ്പിങ്ങിനായി നല്‍കാം. നടപടിയില്‍നിന്ന് രക്ഷപ്പെടാനായി വാഹനഉടമകള്‍ക്ക് മറ്റൊരു സംസ്ഥാനത്ത് ഓടുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) എടുക്കാനുള്ള സംവിധാനവുമുണ്ട്. നിരോധിതപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങള്‍ ഒഴികെ ഏത് സംസ്ഥാനത്തും പത്ത് വര്‍ഷത്തിന് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിന് മുകളിലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും എന്‍.ഒ.സി. നല്‍കും.

