National News

ആന്ധ്രാപ്രദേശിൽ പുതിയ 13 ജില്ലകൾ; ജില്ലകളുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാക്കി ജഗൻ മോഹൻ സർക്കാർ

ആന്ധ്രാപ്രദേശിൽ പുതിയതായി 13 ജില്ലകൾ കൂടി പ്രഖ്യാപിച്ച് ജഗൻ മോഹൻ സർക്കാർ. ഇതോടെ ഒറ്റയടിക്ക് ഇരട്ടിയായി സംസ്ഥാനത്ത് ജില്ലകളുടെ എണ്ണം 26 ആകും. പുതിയ ജില്ലകളുടെ ഉൽഘാടനം മുഖ്യമന്ത്രി ജഗൻ മോഹൻ നാളെ നിർവഹിക്കും.

ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ പുതിയ ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചുളള തീരുമാനങ്ങള്‍ ഉണ്ടാവും.

നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയുടെയും ഘടന, ജില്ലകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെയും വകുപ്പുകളുടെയും എണ്ണം, വകുപ്പുകള്‍ക്കായി ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് ഓരോ കമ്മിറ്റിയും സ്വീകരിച്ച നടപടികള്‍ എന്നിവയും അദ്ദേഹം വിശദീകരിച്ചു. ജില്ലകളുടെ പോര്‍ട്ടലുകളും ഹാന്‍ഡ് ബുക്കുകളും മുഖ്യമന്ത്രി തന്നെ നാളെ പ്രകാശനം ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!