Trending

പാഴ് ചിലവുകൾക്കറുതി വരുത്തൂ എന്നിട്ടാവാം സാലറി ചാലഞ്ച് യു സി രാമൻ(മുൻ എം എൽ എ)

ഈ കൊറോണാ കാലത്ത് സാലറി ചലഞ്ചിനായ് കേരള സർക്കാർ നടത്തിയ അഭ്യർത്ഥനയെ പൊതുവേ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്.
എന്നാൽ പ്രതിപക്ഷം സ്വീകരിക്കുന്ന ജനാധിപത്യ സമീപനമല്ല ഇടതുപക്ഷ സർക്കാരിൽ നിന്നും തിരിച്ചു ലഭിക്കുന്നത്. ഏകപക്ഷീയവും, ജനാധിപത്യ വിരുദ്ധവും, സ്വജനപക്ഷപാതവും ധാർഷ്ട്യം നിറഞ്ഞതുമായ സമീപനങ്ങളുമാണ് ഗവൺമെന്റ് നാളിതു വരെ കാണിച്ചിട്ടുള്ളത്‌ – അഥവാ ഇപ്പോഴും കാണിക്കുന്നത്.
ഒരു പക്ഷെ നാളിതുവരെയുള്ള ഒരു ഇടതുപക്ഷ ഗവൺമെന്റുകളിൽ നിന്നും വ്യത്യസ്തമായ PR പ്രവർത്തനങ്ങളുടെ സ്വാധീനത്തിലും, കപട ഇമേജിലും ഈ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൃത്യമായ ജനശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്.
സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ , മന്ത്രിമാരുടെ ശമ്പളം വെട്ടി കുറച്ച EMS നെ പോലെ യുള്ള ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടുള്ള ഈ കേരളത്തിലെ സ്ഥിതി ഇന്ന് വ്യത്യസ്തമാണ്.

       50 ലക്ഷത്തിലധികം പാഴ് ചിലവ് ഉണ്ടാക്കുന്ന ഡൽഹിയിലെ ക്യാമ്പിനറ്റ് പദവി. 

ഈ ക്യാമ്പിനറ്റ് പദവി അത്യാവശ്യമാണ് എന്ന് ബോധ്യപ്പെടുത്താൽ, ഇടവേളകളിൽ പരസ്യവും. ഇത് കേരളമാണ്, നിശബ്ദമായ ഒരു ജനസമൂഹം ഇത്തരം സ്വജന പക്ഷപാദങ്ങൾ നിശബദമായി നോക്കി കാണുന്നുണ്ട്.
അതു പോലെ,
ഈ ഗവൺമെന്റിന്റെ തുടക്കം മുതൽ പ്രതിപക്ഷം ആവശ്യ പ്പെടുന്ന ഒരു കാര്യമാണ് ഉപദേശകരുടെ ബാഹുല്യം ഒഴിവാക്കണമെന്ന്.
നാളിതുവരെ ഒരു സർക്കാരുകളും നടത്താത്തത്ര ഉപദേശകരുടെ നീണ്ട നിര. ഇതിന്റെ ഭാരവും താങ്ങേണത് ഈ നാട്ടിലെ പാവപ്പെട്ടവനാണ്.

   അതോടൊപ്പം രാഷ്ട്രീയ വനവാസത്തിൽ പോയവർക്കായി സൃഷ്ടിച്ച   ക്യാബിനറ്റ് പദവികളും അതിന്റെ പാഴ് ചെലവും. മറ്റു സംസ്ഥാനങ്ങൾ അതിർത്തി അടച്ചാൽ മരുന്നും മറ്റു അത്യാവശ്യങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടിയാണ് ഹെലികോപ്റ്റർ എന്നാണ് ന്യായം. ഈ ന്യായം പറഞ്ഞ് ഹെലികോപ്റ്റർ വാടകയായി ഈ വറുതികാലത്തും കോടികൾ  ചെലവഴിക്കുന്നു. 

ബഹു. മുൻ മുഖ്യമന്ത്രി
ശ്രീ. K കരുണാകരൻ ഇത് ചെയ്യാൻ പോയപ്പോൾ എതിർത്തവരാണ് ഈ ഇടതുപക്ഷം .
പ്രളയ ഫണ്ടിലടക്കം നടന്ന തിരിമറി മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നു. ഈ സാഹചര്യങ്ങളിൽ ഒരു മാതൃകാ ഗൃഹനാഥനപോലെ ഗവൺമെന്റിന്റെ സ്വന്തം പാഴ്ചെലവുകൾ ഒഴിവാക്കിയതിന് ശേഷമാകണം സാലറി ചലഞ്ചിനായി ജീവനക്കാരോട് ആവശ്യപ്പെടേണ്ടത്. അങ്ങനെ ആവശ്യപ്പെട്ടാൽ ഈ ദുരന്തങ്ങളിലെല്ലാം , ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന ആരോഗ്യ , പോലീസ് , റവന്യൂ ,പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഒരു വലിയ വിഭാഗം തീർച്ചയായും സാലറി ചലഞ്ചി നോട് സഹകരിക്കും.
സ്വകാര്യ മേഖലയിൽ അടക്കം കൃത്യമായ ശമ്പളം കൊടുക്കണമെന്ന് പറയുന്ന സർക്കാർ, നിർബന്ധപൂർവ്വം സാലറി ചലഞ്ച് നടപ്പാക്കിയാൽ , സ്വകാര്യ മേഖലയിലും ഈ സ്ഥിതി ഉണ്ടാകും. അധികാരത്തിൽ വന്നാൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കും എന്ന് പ്രകടന പത്രികയിൽ പറഞ്ഞ ഇടതു പക്ഷം, നാലാം വർഷമായിട്ടും കമ്മീഷനെ വച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മറ്റ് സർക്കാറുകൾ പറയുന്ന പോലെ വെട്ടിക്കുറക്കുമെന്നും പറയുന്നു. പാഴ് ചിലവുകൾക്കറുതി വരുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!