
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കും അഗതികൾക്കുമായി കൊടുവള്ളി ബസ് സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ ഓവനിൽ നിന്നും ഭക്ഷണ പൊതികൾ സ്വീകരിക്കുന്ന അതിഥി തൊഴിലാളികൾ.
നഗരസഭയുടെ നേതൃത്വത്തിൽ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. കൊടുവള്ളിയിലെ എട്ടോളം ഭാഗങ്ങളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
അതിഥി തൊഴിലാളികൾക്കും അഗതികൾക്കും നൽകുന്നതിനുള്ള ഭക്ഷണ പൊതികൾ കൊടുവള്ളി ജി.എച്ച്.എസ്.എസിലെ സമൂഹ അടുക്കളയിൽ തയ്യാറാക്കുന്ന സന്നദ്ധ പ്രവർത്തകർ

