Trending

ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും ഉള്‍പ്പെടെയുള്ള ഭക്ഷണം; കുന്ദമംഗലത്ത് അതിഥി തൊഴിലാളികള്‍ക്ക് എല്ലാം സജ്ജം

ലോക്ക് ഡൗണില്‍ ജോലിയും കൂലിയും ഇല്ലാതായ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി കുന്ദമംഗലം പഞ്ചായത്ത്. ഭക്ഷ്യോത്പന്ന കിറ്റുകള്‍. താമസ സ്ഥലത്ത് എത്തിച്ചു നല്‍കി. തൊഴിലാളികള്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസറും വാര്‍ഡ് മെമ്പർമാരുമടങ്ങുന്ന സംഘമാണ് കിറ്റുകള്‍ എത്തിക്കുന്നത്.

ഒരാള്‍ക്ക് നാലു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ആറു പേരടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് 2 കിലോ ഗ്രാം ആട്ട, 500 ഗ്രാം സവാള, 500 ഗ്രാം ഉരുളകിഴങ്ങ്, 500 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മഞ്ഞപ്പൊടി, ഒരു കിലോഗ്രാം ഉപ്പ് എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്.

പഞ്ചായത്തിൽ 1035 അതിഥി തൊഴിലാളികളാണ് നിലവിലുള്ളത് ഇന്ന് (ഏപ്രില്‍ 02) പകുതിയിലധികം അതിഥി തൊഴിലാളികള്‍ക്ക് കിറ്റുകള്‍ എത്തിച്ചു നല്‍കിയതായി പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ പറഞ്ഞു. റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വിജയകരമായ രീതിയില്‍ പഞ്ചായത്തിൽ മുന്നേറുന്നതെന്നും ഈ ഉദ്യമത്തിനു പിന്നിലുള്ള എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും പ്രസിഡണ്ട് ലീന വാസുദേവ് പറഞ്ഞു.
ഇന്ന് ഉച്ചയോടെ കുന്ദമംഗലത്തെത്തിച്ച ഭക്ഷണ സാധനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ പേക്ക് ചെയ്താണ് അതിഥി തൊഴിലാളികൾ എത്തിച്ചു നൽകിയത്. വൈസ് പ്രസിഡണ്ട് കെ.പി കോയ, ക്ഷേമകാര്യ ചെയർമാൻ ടി.കെ ഹിതേഷ് കുമാർ, ആരോഗ്യ വിദ്യഭ്യാസ ചെയർ പേഴ്സൺ അസ്ബിജ സക്കീർ ഹുസൈൻ, വികസന കാര്യ ചെയർ പേഴ്സൺ ആസിഫ റഷീദ്, പഞ്ചായത്തംഗങ്ങളായ എ.കെ ഷൗക്കത്തലി, പി.പവിത്രൻ, വിനോദ് പടനിലം, എം.വി ബൈജു, എം.ബാബുമോൻ, സി.വി സംജിത്ത്, ശ്രീബ പുൽകുന്നുമ്മൽ, സുനിത കുറുമണ്ണിൽ, പി.പി ഷീജ, ഷൈജ വളപ്പിൽ, പഞ്ചായത്ത് സെക്രട്ടറി നവാസ്, വില്ലേജ് ഓഫീസർ ശ്രീജിത്ത് വിവിധ സന്നദ്ധ പ്രവർത്തകരുംനേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!