കേരള സംസ്ഥാന സാക്ഷരത മിഷൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു .കുന്ദമംഗലം രാജീവ് ഖർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് നോഡൽ പ്രേരക് കെ അജിത സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ഷിയോലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ അനിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ അബൂബക്കർ ,നദീറ , മുംതാസ്ഹമീദ്,ശ്യാമള , എ പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.