മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് നടി പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.