താൻ ബിജെപിയിൽ ചേർന്നത് കൊണ്ട് അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മാത്രം മഠയനല്ല താനെന്ന് പിസി ജോർജ്ജ്. ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കലാണ് തന്‍റെ ദൗത്യമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും പിസി ജോര്‍ പറഞ്ഞു. താൻ വന്നതിന്‍റെ ഗുണം കേരളത്തിലെ ബിജെപി നേതാക്കളെ ബോധ്യപ്പെടുത്തുമെന്നും പിസി ജോർജ്ജ് പറഞ്ഞു. തന്‍റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരും. ചിലർ അകത്താകും. തന്‍റെ മകൻ കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പിസി ജോർജ്ജ് വ്യക്തമാക്കി.