പ്രണവ് മോഹൻലാല്‍ നായകനാകുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിനെത്താൻ കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രിലിലായിരിക്കും റിലീസെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ ചിത്രത്തെ കുറിച്ച് നല്കിയ അപ്ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വിവിധ കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയായിരിക്കും ചിത്രത്തില്‍ എന്നാണ് ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുന്നത്.ചിത്രത്തില്‍ മുന്നോ നാലോ ലുക്കുകളില്‍ താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും നടൻ ധ്യാൻ ശ്രീനിവാസൻ സൂചിപ്പിക്കുന്നു. ഇംഗ്ലീഷില്‍ എഴുതിയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സംഭാഷണം പ്രണവ് മോഹൻലാല്‍ പഠിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്.ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്മണ്യമാണ്. വൈശാഖ് സുബ്രഹ്മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. തിരക്കഥയും വിനീത് ശ്രീനിവാസനാണ് എഴുതുന്നത്.പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടാകും. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്.