ഈ അടുത്തകാലത്തായി ബോഡി ഷെയ്‍മിംഗ് ന്റെ പേരിൽ നിരവധി പഴി കേട്ട താരമാണ് നിവിൻ പോളി.എന്നാൽ താരത്തിന്റെ ഇന്നത്തെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ഈ വിമർശകരെല്ലാം.വെറും രണ്ട് മാസം കൊണ്ടാണ് നിവിൻ ഈ പുതിയ ലുക്കിൽ എത്തിയത്.നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വർഗീസ് ഉൾപ്പടെയുള്ളവർ താരത്തിന്റെ ഈ ട്രാൻസ്ഫർമേഷൻ ലുക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്റെ മേക്കോവർ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഈ ട്രാൻസ്ഫർമേഷൻ എന്നാണ് സൂചന.എന്തായാലും നിവിൻ പോളി തടി കുറയ്‍ക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തം.
നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിൻ പോളിക്ക് എതിരെ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുപിടി പ്രോജക്റ്റുകളാണ് നിവിന്റേതായി വരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഏഴ് കടൽ ഏഴു മലൈ ഈയിടെ ചിത്രീകരണം പൂർത്തിയായിരുന്നു. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകൾ. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിൻ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.