National News

രാഷ്ട്രീയ പൊതു പ്രവർത്തകരുടെ വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ല

മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പൊതു പ്രവർത്തകരുടെ വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രിംകോടതി.അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ നിലവില്‍തന്നെ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി.വി നാഗരത്‌ന പ്രത്യേക വിധിയും എഴുതി.
പൗരന്‍റെ അവകാശം ലംഘിക്കുന്ന രീതിയുലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയേ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ല.അവകാശ ലംഘനത്തില്‍ നിയമപരമായ നടപടിയെടുത്തില്ലെങ്കില്‍ അത് ഭരണഘടന ലംഘനമാണ്.ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ ആകെ അഭിപ്രായമായി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.മന്ത്രിസ്ഥാനത്തിരിക്കേ എം.എം. മണി, യു.പി.യിലെ അസംഖാന്‍ എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളിലേതുള്‍പ്പെടെ വിശാലമായ നിയമപ്രശ്‌നമാണ് സുപ്രീംകോടതി പരിശോധിച്ചത്. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധിപറഞ്ഞത്.
പൊതു അധികാരസ്ഥാനത്തുള്ള ജനപ്രതിനിധികളുടെ ഉൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര വിഷയത്തിലും സുപ്രിംകോടതിയിൽ ഇന്നും ഭിന്നവിധികൾ ഉണ്ടായി. മാർഗ്ഗനിർദ്ധേശങ്ങൾ എർപ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്‌മണ്യൻ വ്യക്തമാക്കി. എന്നാൽ അഭിപ്രായസ്വാതന്ത്രം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ അടക്കം നടത്തുന്ന പരാമർശങ്ങൾ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകൾ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!