News

ഒറ്റയടിക്ക് ഉയർന്നത് എത്ര രൂപ? ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

 ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് വീണ്ടും 600 രൂപ ഉയർന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46760 രൂപയാണ്.ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വർണവില കുത്തനെ ഉയരാനുള്ള കാരണം.ചൈനയിൽ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!