National News

ഖാര്‍ഗെയെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്താന്‍ നീക്കം;പകരക്കാരനെ കണ്ടെത്താനായില്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ സാധ്യത.കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.എന്നാൽ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഖാര്‍ഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാര്‍ഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. നാളെ സോണിയ ഗാന്ധി വിളിച്ച പാർലമെൻററികാര്യ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ചിന്തൻ ശിബിരിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡമായിരുന്നു പാർട്ടിയിൽ ഉണ്ടായിരുന്നത്.രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്‍വിജയ് സിങ്, മുകുള്‍ വാസ്നിക്ക എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!