ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനംമുടങ്ങുമെന്ന് സൂചന കോവിഡിന്റെ പുതിയ വക ഭേദമായ ഒമിക്രോണ്‍ മൂലമാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വരുന്നത് .
മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിനു ശേഷം ജൊഹാനസ്ബര്‍ഗിലേക്ക് തിരിക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ പദ്ധതി. ഡിസംബര്‍ എട്ടിനോ ഒമ്പതിനോ പ്രത്യേക വിമാനത്തിൽ ടീം ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചേരുന്ന വിധമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഒമിക്രോണ്‍ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിലേക്കു സഞ്ചാര വിലക്കും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് പല രാജ്യങ്ങളും.ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ യാത്ര മുടങ്ങുമെന്നാണ് സൂചന.
ഇന്ത്യന്‍ ടീം പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ നിലവിലെ സാചഹര്യം പരിഗണിച്ച് ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നതും സുരക്ഷിതമാല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.കളിക്കാരുടെ ആരോഗ്യവും സുരക്ഷയും തന്നെയാണ് എപ്പോഴും മുന്‍തൂക്കം നല്‍കുന്നത്, അതിനു കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുകയെന്നു നോക്കും’ബിസിസിഐ പറഞ്ഞു