
ഉത്തര്‍പ്രദേശിൽ ഹാത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണാബ് ഗോസ്വാമിയ്ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിനെ ആശ്രയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍.
ഇതുസംബന്ധിച്ച ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അര്‍ണബിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി അവധിയില്‍ വെച്ചപ്പോഴും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയകാര്യവും സിബല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.പൊലീസ് എഫ്.ഐ.ആര്‍ ആരോപണങ്ങള്‍ കുറ്റകൃത്യത്തെ സാധൂകരിക്കുന്നതാണോ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്തം കോടതിയ്ക്കുണ്ടെന്നും സിബല്‍ ഹരജിയില്‍ പറയുന്നു. അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചില പ്രഭുക്കന്‍മാര്‍ ഇടപെട്ടിരുന്നു. ആ വസ്തുതയെ ഞാന്‍ ഇവിടെ ആശ്രയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

