International News

ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ അടുത്താഴ്ച മുതല്‍; അനുമതി നല്‍കുന്ന ആദ്യ രാജ്യം

Coronavirus vaccine: Britain gets ready to administer vaccines before  Christmas

പൊതുജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറി. അടുത്താഴ്ച മുതല്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്ന് ഉന്നത സമിതി തീരുമാനിക്കും. ഫൈസര്‍- ബയോഎന്‍ടെക് വാക്‌സിന്‍ പൂര്‍ണതോതില്‍ ബ്രിട്ടണ്‍ അനുമതി നല്‍കി.

വയോജനങ്ങള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുകയെന്നാണ് വിവരം. 40 മില്യണ്‍ ഡോസ് വാക്‌സിനാണ് രാജ്യം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 20 മില്യണ്‍ ആളുകള്‍ക്ക് നല്‍കാന്‍ ഇത് തികയും. ആദ്യം 10 മില്യണ്‍ ഡോസ് ആണ് തയാറാകുക. അടുത്ത ദിവസങ്ങളില്‍ 8 ലക്ഷം ഡോസ് വാക്‌സിന്‍ രാജ്യത്തെത്തും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ ‘ വാക്‌സിന്റെ പ്രതിരോധം അവസാനം ജീവിതം തിരിച്ചു പിടിക്കാനും സമ്പദ് ഘടനയെ ചലിപ്പിക്കാനും അനുവദിക്കും.’

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!