National News

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നീക്കം; എതിര്‍ത്ത് സീതാറാം യെച്ചൂരി

Left supporters voted for BJP in Bengal, admits Sitaram Yechury; voters  found BJP a credible force, says Congress MP - india news - Hindustan Times

തപാല്‍ ബാലറ്റിലൂടെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാനുള്ള നീക്കത്തിനെ എതിര്‍ത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയെ എളുപ്പത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ യെച്ചൂരി, മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ വിദേശത്ത് പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കി വോട്ടിങ് നടത്തുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.

”ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപേരുടെ പാസ്‌പോര്‍ട്ടുകള്‍ പോലും മാനേജര്‍മാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. കടുത്ത സമ്മര്‍ദത്തിലാണ് അവര്‍ ജോലി നോക്കുന്നത്. അവരുടെ തപാല്‍ വോട്ടുകളില്‍ കൃത്രിമം കാട്ടുക എളുപ്പമായിരിക്കാം. പണത്തിന് വേണ്ടി വോട്ട് വില്‍ക്കുന്ന സ്ഥിതിവരെയുണ്ടാകാം”- ഹിന്ദുസ്ഥാന്‍ ടൈംസിനോട് സീതാറാം യെച്ചൂരി പറഞ്ഞു.

തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. നവംബര്‍ 27നാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശം കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. വരാന്‍ പോകുന്ന തമിഴ്‌നാട്, കേരള, അസം, പുതുച്ചേരി, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം.

”2014ല്‍ ഈ നിര്‍ദേശം ആദ്യമായി മുന്നോട്ടു വയ്ക്കുമ്പോഴും ഇത് പ്രായോഗികമല്ലെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു”- യെച്ചൂരി പറഞ്ഞു. എന്നാല്‍ അന്ന് ബിജെപി ലോക്‌സഭയില്‍ ബില്‍ കൊണ്ടുവന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസായില്ല- യെച്ചൂരി കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെ, രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം ആരായാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എളുപ്പവഴിയിലൂടെ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കി വോട്ട് ചെയ്യിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ഈ സംവിധാനമാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പിന്തുടരുന്നത്.

1.26 കോടി പ്രവാസിളാണ് 200ല്‍ അധികം രാജ്യങ്ങളിലായി കഴിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം വോട്ട് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം പ്രവാസികള്‍ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ അറിയിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

അതത് മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് ഇലക്ട്രോണിക് മാര്‍ഗത്തില്‍ പ്രവാസിക്ക് അയച്ചു നല്‍കും. അവര്‍ക്ക് അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം. അതിന് ശേഷം എംബസികളില്‍ അറിയിച്ച് ആ രാജ്യത്ത് താമസിക്കുകയാണെന്നും വോട്ട് രേഖപ്പെടുത്തിയത് ആള്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച ആള്‍ തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ എംബസിയില്‍ നിയോഗിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. എംബസിയില്‍ നിന്ന് വാങ്ങിയ അറ്റസ്റ്റഡ് കോപ്പി ഒന്നുകില്‍ തപാലിലൂടെയോ അല്ലെങ്കില്‍ എംബസിയില്‍ സമര്‍പ്പിക്കുകയോ ചെയ്യാമെന്നുമാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!