National News

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മദ്യനയക്കേസിൽ ഇന്ന് ഇ ഡി ക്ക് മുൻപിൽ ഹാജരാകില്ല. പകരം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് റിപ്പോർട്ട്.

ഡല്‍ഹി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‌രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിയ്ക്ക് കത്ത് എഴുതുകയായിരുന്നു.

ഇന്ന് ഹാജരാകാതിരിക്കുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന് ഇ.ഡി. പുതിയ സമന്‍സ് അയച്ചേക്കുമെന്നാണ് സൂചന. അതേസമയം, കെജ്‌രിവാള്‍ ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനായി സംസ്ഥാനത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.

ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ബി.ജെ.പിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്നും കെജ്‌രിവാള്‍ അന്വേഷണ ഏജന്‍സിക്ക് അയച്ച കത്തില്‍ പറയുന്നു. നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!