Entertainment

മലയാളികളുടെ ഇഷ്ട മാമുക്കോയ കഥാപാത്രം ‘ഗഫൂർക്കാ ദോസ്ത്’ പ്രേക്ഷകരുടെ മുൻപിലേക്ക് വീണ്ടുമെത്തുന്നു

‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ മാമുക്കോയയുടെ ‘ഗഫൂർ കാ ദോസ്ത്’ എന്ന കഥാപാത്രം വീണ്ടുമെത്തുന്നു. ഒരിടവേളക്ക് ശേഷം ഈ അവിസ്മരണീയ കഥാപാത്രം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ ആവേശത്തിലാണ്. ഇത്തവണ ‘ഗഫൂർ കാ ദോസ്ത്’ ആയിട്ടല്ല ‘ഗഫൂർക്ക’ ആയിട്ടാണ് മാമുക്കോയ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മാമുക്കോയയുടെ ഹൈടെക് ഗഫൂർക്കാ ദോസ്ത്തിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിച്ചു. പോസ്റ്റർ കണ്ട പ്രേക്ഷകർ ‘ഗഫൂർ കാ ദോസ്ത്’ന്റെ രണ്ടാംവരവിനായുള്ള കാത്തിരിപ്പിലാണ്.

‘എ സ്ക്വയർ ഫിലിംസിന്റെ’ ബാനറിൽ സ്നേഹ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാമുക്കോയ, സുധീർ കരമന, സുധീർ പറവൂർ, സാജൻ പള്ളുരുത്തി, മെറീന മൈക്കിൾ, കലാഭവൻ ഹനീഫ്, ഉല്ലാസ് പന്തളം, ചെമ്പിൽ അശോകൻ, ഷാജു അടിമാലി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഹാദാദ് നിർമ്മിക്കുന്ന ചിത്രത്തിന് തോമസ് തോപ്പിൽക്കുടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാ​ഗ്രഹണം: ബിനു എസ്. നായർ. ചിത്രസംയോജനം: സനൽ അനിരുദ്ധൻ. സം​ഗീതം: യൂനുസിയോ. ഗാനരചന: സന്തോഷ് വർമ്മ, ഷിജു അഞ്ചുമാന. സ്റ്റിൽസ്: ശ്രീനി മഞ്ചേരി. ഡിസൈൻ: മനു ഡാവിൻസി. ആർട്ട്: ജോജു ആന്റണി. വസ്ത്രാലങ്കാരം: ഷാജി കൂനമ്മാവ്. മേയ്ക്കപ്പ്: ജയരാമൻ. പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി. പ്രൊഡക്ഷൻ ഡിസൈൻ: ജോസ് വാരാപ്പുഴ. കോറിയോ​ഗ്രഫി: രേഖ മാസ്റ്റർ. ചീഫ് അസോസിയേറ്റ്: വിമൽ മോഹനൻ. അസോസിയേറ്റ് ഡയറക്ടർ: ഷിജു കാർത്തിക. പി.ആർ.ഒ.: മഞ്ചു ​ഗോപിനാഥ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!