മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിഅജിത് പവാറിന്റെ സ്വത്ത് കണ്ടുകെട്ടി ആദായ നികുതി വകുപ്പ്. ആയിരം കോടി വിലമതിക്കുന്ന് സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരിക്കുന്നത്.
മുംബൈ നരിമാൻ പോയിന്റിലെ നിർമ്മൽ ടവര്‍ അടക്കം അഞ്ച് വസ്തുക്കളും ഇക്കൂട്ടത്തിൽ ഉള്‍പ്പെടുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗത്ത് ഡൽഹിയിലെ 20 കോടി വിലമകതിക്കുന്ന ഫ്ലാറ്റ്, 25 കോടി വിലമതിക്കുന്ന നിര്‍മ്മൽ ഹൗസിലുള്ള പവാറിന്റെ ഓഫീസ്, 600 കോടി വിലമതിപ്പുള്ള ജരന്ധേശ്വറിലെ ഷുഗര്‍ ഫാക്ടറി, 250 കോടിയോളം വിലമതിക്കുന്ന ഗോവയില റിസോര്‍ട്ട് എന്നിവയാണ് കണ്ടുകെട്ടിയിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രോപ്പർട്ടി വിഭാഗമാണ് നടപടിയെടുത്തിരിക്കുന്നത്.ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകള്‍ തെളിയിക്കാന്‍ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിരിക്കുന്നത്.