അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും എന്താടാ സജി എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി . കുഞ്ചാക്കോ ബോബന്‍റെ ജന്മദിനമായ ഇന്ന് ജയസൂര്യയാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.
ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജേക്സ് ബിജോയി ആണ് സംഗീത സംവിധായകൻ.ഫാമിലി എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.
സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.