കുന്ദമംഗലം ഹൈസ്കൂൾ 1982, 83 വർഷ പൂർവ്വ വിദ്യാർത്ഥി സംഘടന സ്മൃതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് കുന്ദമംഗലം പൊതു സ്റ്റേജ് പരിസരത്ത് സൗജന്യ നേത്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്മൃതി ജനറൽ സെക്രട്ടറി ടി ഗണേഷൻ ഉദ്ഘാടനം ചെയ്തു.ഇ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ പ്രസംഗിച്ചു.
ഡോക്റ്റർമാരായ പി എസ് ഷാനി, ഷീജാൻ, രേഷ്മ, ഷിബിന, അബ്ദുല്ല എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.