നാട്ടുകാരെയും പൊതുസമൂഹത്തെയും അധികാരികളെയും വെല്ലുവിളിച്ച് വീണ്ടും പിലാശ്ശേരിയിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം കണ്ടെത്തിയത്. ജനങ്ങള്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്.പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല. കോഴിക്കോട് ജില്ലയിൽ പലയിടത്തും ഇതുപോലെ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വലിയ മാഫിയ ഉണ്ടെന്ന നിഗമനത്തിലാണ് നാട്ടുക്കാർ. കഴിഞ്ഞ പ്രാവശ്യം മാലിന്യം തള്ളാൻ എത്തിയ വണ്ടിയുടെ നമ്പർ ലഭിക്കുകയും പിന്നീട് പരിശോധനയിൽ വണ്ടിയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. മാലിന്യം തള്ളുന്നതിന് മുൻപ് സിഗ്നൽ നൽകി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സാമൂഹ്യ വിരുദ്ധർ ഇത് ചെയ്യുന്നത്. വീണ്ടും വീണ്ടും ഇടവേളകളിൽ ഒരേ പ്രദേശത്ത് ഇത് ചെയ്യുന്നത് അധികൃതരുടെ അനാസ്ഥയാണ്.ഇപ്പോൾ തന്നെ തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസമുണ്ട്. പ്രദേശത്ത് അംഗനവാടിയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവുംസ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന സ്ഥലവും കൂടിയാണ്. പ്രദേശത്തെ സിസിടിവി പരിശോധിച്ചാല്‍ സാമൂഹ്യവിരുദ്ധരെ കണ്ടത്താന്‍ കഴിയും എന്നാല്‍ അധികൃതര്‍ നടപടി എടുക്കുന്നില്ല.