രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടി മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ.ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്‍പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. കേരളത്തിൽ നിന്ന് 3.70 കോടിയാണ് ചിത്രം വാരിയത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും വാരിയത്. അമേരിക്കൻ ബോക്‌സ് ഓഫിസില്‍ നിന്നുമാത്രം എട്ടു കോടി കലക്‌ഷൻ ലഭിച്ചു.അതേസമയം വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് റിലീസ് ദിവസം 10.58 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്.രണ്ടാം ദിവസമായ ശനിയാഴ്‍ച 12.51 കോടിയും നേടിരിക്കുന്നു. ഇതുവരെ ഇന്ത്യയില്‍ നിന്ന് 23.09 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ‘
രണ്ടാം ദിവസം 150 കോടി ക്ലബ്ബിൽ പൊന്നിയിൻ സെൽവൻ തളര്‍ന്ന് ‘വിക്രം വേദ’

