മത്സരത്തില്‍ നിന്ന് പിന്‍മാറാനായി ശശി തരൂരിനെ സമീപിച്ചിരുന്നെനന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സമാവായ സ്ഥാനാർത്ഥി ഉണ്ടാകുന്നത് ആണ് നല്ലതെന്ന് താൻ പറഞ്ഞു എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് നിലപാടിലായിരുന്നു തരൂർ. അതുകൊണ്ട് മത്സരം നടക്കുന്നു- ഖാര്‍ഗെ വ്യക്തമാക്കി.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യ പ്രകാരമാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബം മത്സരിക്കുന്നില്ല. അവർക്ക് സ്ഥാനാർത്ഥിയുമില്ല. എല്ലാവരുടെയും പിന്തുണയാണ് തനിക്ക് ഉള്ളത് ഗാർഗെ വ്യക്തമാക്കി.അതേസമയം ‘മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദീര്‍ഘകാലത്തെ രാഷ്ട്രീയ പരിചയമുണ്ടെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു .ദളിത് വിഭാഗത്തില്‍നിന്ന് വരുന്ന അദ്ദേഹത്തിന് നിര്‍മലമായ ഒരു ഹൃദയമുണ്ട്. അദ്ദഹം എല്ലാവര്‍ക്കും സ്വീകാര്യനാണ്’, തരൂര്‍ നല്ല മനുഷ്യനാണെന്നും ഉയര്‍ന്ന ചിന്താഗതിയുണ്ടെന്നും പക്ഷേ വരേണ്യവര്‍ഗത്തില്‍ നിന്നുള്ളയാളാണെന്നും ഗെഹ്ലോട് കൂട്ടിച്ചേര്‍ത്തു.