ശിവമോഗയില്‍ പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ മൂർഖന്റെ കടിയേറ്റു. ഭദ്രാവതി സ്വദേശി അലക്‌സിനാണ് കടിയേറ്റത്.പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആള്‍ക്കൂട്ടത്തിന് മുന്നില്‍വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്‌സിന്റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തുകയായിരുന്നു,യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യവാസമേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയിൽ തുറന്നുവിടുന്ന രക്ഷാപ്രവർത്തകരാണ് അലക്സും റോണിയും. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പാമ്പിനെ പിടികൂടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ അലക്‌സ് അപകടനില തരണംചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്,ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടിൽ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തിയത്
#Watch | In a horrifying video which has surfaced online, a man from #Karnataka's Shivamogga was bitten by the cobra on the lip when he tried to kiss it. He survived the snake bite.
— Hindustan Times (@htTweets) October 1, 2022
Read here: https://t.co/w1ZTY0Pxaa
(Source: AH Siddiqui) pic.twitter.com/9ShAeYlnNo

