ക്വട്ടേഷന്‍ ക്ഷണിച്ചു
വെസ്റ്റ് ഹില്‍ ചുങ്കത്തുളള ഫിഷറീസ് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജില്‍ 87 സെന്റ് ഭൂമിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങള്‍ വില്‍പന നടത്തി നീക്കം ചെയ്യുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു.
മരങ്ങള്‍ നിലവിലുളള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയന്റ് ഡയറക്ടറുടെ ഓഫീസില്‍ വെച്ച് സെപ്തംബര്‍ 15ന് 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2380005.
നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനാണ് ‘നാരീശക്തി പുരസ്‌കാരം 2022’ എന്ന ദേശീയ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. പുരസ്‌കാരത്തിന് www.awards.gov.in എന്ന വെബ്‌സൈറ്റില്‍ നോമിനേഷന്‍ ഒകടോബര്‍ 31 നകം സമര്‍പ്പിക്കാം.
ലേലം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുറുവങ്ങാട് ഐ.ടി.ഐ യിലെ ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ലേലം ചെയ്യുന്നു. കുറുവങ്ങാട് ഐടിഐ യില്‍ വെച്ച് സെപറ്റംബര്‍ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പരസ്യമായി ലേലം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 0496 2621160.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 13 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ ഹാജരാകണം. ഫോണ്‍-0495 2731111.
ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ രണ്ടാംവര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്കുള്ള അഭിമുഖം സെപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നടത്തുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 04962524920, 9847979857 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വനിതാ ഇന്‍സ്ട്രക്റ്റര്‍ നിയമനം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്‌നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി രണ്ട് വനിതാ ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കുന്നു. അതാത് ഗ്രാമ പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ അഞ്ചിന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍-: 0495 2260272.
ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന
ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന പരിപാടിയുടെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 03) നടക്കും. രാവിലെ 9 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി.ജമീല ഉദ്ഘാടനം ചെയ്യും.