ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 1045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 37, 69, 523 ആയി. ഇതുവരെ 66333 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
നിലവിൽ 8,01,282 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 29,01,908 പേർ ഇത് വരെ രോഗമുക്തി നേടി. 76. 98 ശതമാനമാണ് രോഗമുക്തി നിരക്ക്.

