പാലക്കാട്; പാലക്കാട് വീട്ടമ്മയെ വീട്ടില്ഡകയറ വെട്ടിക്കൊന്നു. നെന്മാറക്കടുത്ത് പോത്തുണ്ടിയിലാണ് സംഭവം. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയെയാണ് അജ്ഞാതന്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
വീട്ടില്‍ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

