വ്യവസായി ശരവണന്‍ അരുള്‍ നായകനായി അഭിനയിച്ച ചിത്രമാണ് ‘ദി ലെജൻഡ്’.ശരവണന്റെ സിനിമാ അരങ്ങേറ്റമായ ചിത്രം കോടികള്‍ മുടക്കിയാണ് നിര്‍മിച്ചത്. ബോളിവുഡ് നായികമാരെയാണ് ശരവണന്‍ ചിത്രത്തിലെത്തിച്ചത്.ചിത്രത്തിനായി ഉര്‍വശി റെക്കോഡ് പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്.തെന്നിന്ത്യയില്‍ ഒരു നായിക വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയായ 20 കോടിയാണ് ഉര്‍വശി ലെജന്റില്‍ അഭിനയിക്കുന്നതിനായി വാങ്ങിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 10 കോടി പ്രതിഫലം വാങ്ങുന്ന നയന്‍താരയാണ് നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക.എന്നാല്‍ 20 കോടി പ്രതിഫലം വാങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉര്‍വശിയുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. ഒരു പുതുമുഖ നടിക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അരങ്ങേറ്റ ചിത്രത്തിലൂടെ തമിഴകത്ത് ആരാധകരെ സ്വന്തമാക്കാനും ഉര്‍വശിക്ക് സാധിച്ചു. ലെജന്‍ഡിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.ജെ.ഡി. ജെറിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. നാസര്‍, സുമന്‍, പ്രഭു, ലിവിങ്സ്റ്റണ്‍, റോബോ ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു