National News

തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; വീഡിയോ

ത്രിപുരയിൽ സന്ദർശനത്തിനെത്തിയ തൃണമൂൽ കോൺ​ഗ്രസ് നേതാവിന് നേരെ ബി.ജെ.പി ആക്രമണം. അഭിഷേക് ബാനർജി എം.പിക്ക് നേരെയാണ് ബി.ജെ.പി പ്രവർത്തകർ അക്രമണം അഴിച്ചു വിട്ടത്.

എം.പിയുടെ കാർ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്ക് വെച്ചു. ‘ത്രിപുരയിലെ ജനാധിപത്വം ബി.ജെ.പി ഭരണത്തിന് കീഴിലാണ്. സംസ്ഥാനത്തെ ഉന്നതയിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേവിന് അഭിനന്ദനം ‘- അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.ബിജെപി പതാക പിടിച്ചിട്ടുള്ള ഒരു പറ്റം ആളുകള്‍ ഓടിക്കൊണ്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ കുറുവടികള്‍കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം.

അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി തൃണമൂല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2023-ല്‍ നടക്കുന്ന ത്രുപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!