National News

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി 15,850 ന് മുകളില്‍

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 52,861ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തില്‍ 15,858ലുമാണ് വ്യാപാരം ആരംഭിച്ചത്.

ജൂണ്‍ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫല പ്രതീക്ഷയും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

മാരുതി സുസുകിയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരിവില ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ, റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

എച്ച്ഡിഎഫ്സി, പിഎന്‍ബി, വരുണ്‍ ബീവറേജസ് തുടങ്ങി 49 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!