ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ടീയ നേതാക്കളെ തടവിറയിലാക്കി വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് പരിക്കേൽപ്പിക്കുകയാണ് കേന്ദ്രസർക്കാറെന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ തടവറയിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര സർക്കാരിന് വിമർശിച്ചിരിക്കുന്നത്.
‘രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം