Trending

പാദരക്ഷാ വ്യാപാരികൾ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

വിദ്യാലയങ്ങൾക്കും, വിവിധ സൊസൈറ്റികൾക്കും സീസൺ സമയങ്ങളിൽ, കുറഞ്ഞ വിലയിൽ ഫൂട്ട് വെയറുകൾ മൊത്തമായി വിൽപ്പനക്ക് നൽകി ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന പാദ രക്ഷാ കമ്പനികളെ ബഹിഷ്കരിക്കാൻ ഒരുങ്ങി വ്യാപാരികൾ .
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജൂലായ് ഒന്നു മുതൽ നിസ്സഹകരണ സമരം ആരംഭിച്ചത് , ഈ മാസം മുതൽ സമരത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ. ഇത്തരം കമ്പനികളുടെ ചെരിപ്പുകൾക്ക് പുതുതായി ഓർഡർ നൽകുകയില്ലന്നും, ആവിശ്യം വരികയാണങ്കിൽ കടകളിൽ സ്റ്റോക്കുള്ള ചെരിപ്പുകൾ ഈ കമ്പനികളെ തിരിച്ചേൽപ്പിക്കുമെന്നും കമ്മറ്റി അറിയിച്ചു. പ്രവർത്തക കൺവെൻഷനും,സമര പ്രഖ്യാപനവും
സംസ്ഥാന പ്രസിഡണ്ട് എം എൻ മുജീബ് റഹ് മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഏ കെ മുഹമ്മദലി താമരശ്ശേരി അധ്യക്ഷത വഹിച്ചു. കെ ഹരികൃഷ്ണൻ, എം പി റുൻഷാദലി, അഷ്റഫ് ബൂട്ടക്സ്, ,മുഹമ്മദ് പേരാമ്പ്ര ,സാക്കിർമൂഴിക്കൽ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!