മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും.ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.നേരത്തെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ‘ചോളർ വരുന്നു’ എന്ന ടൈറ്റിലോട് കൂടിയുള്ള മോഷൻ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ശ്രദ്ധിക്കുക, ഒരു സാഹസിക അനുഭവത്തിനായി തയ്യാറാകുക, ചോളർ വരുന്നു’ എന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്‌ഷൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് ‘പൊന്നിയിൻ സെൽവൻ’ ഒരുങ്ങുന്നത്. ‘ചെക്കാ ചിവന്ത വാനത്തിന്’ ശേഷം 4 വർഷങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്‌നം ചിത്രം കൂടിയാണ് ‘പൊന്നിയിൻ സെൽവൻ’.ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ ‘പൊന്നിയിൻ സെൽവൻ-1’ 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
Look out! Brace yourself.
— Lyca Productions (@LycaProductions) July 2, 2022
Get ready for an adventure.
The Cholas are coming! #PS1 🗡@madrastalkies_ #ManiRatnam pic.twitter.com/wdB0vc8oxQ