Entertainment News

ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും;ഓരോ പോസ്റ്റിനും കോടികൾ

2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും. പട്ടികയിൽ 27-ാം സ്ഥാനത്താണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണൽ പോസ്റ്റിനും 403,000 ഡോളർ (ഏകദേശം 3 കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രിയങ്കയുടെ വരുമാനം ഗണ്യമായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിക്ക് കിട്ടുന്നത് 5 കോടിയാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരു സ്പോൺസേഴ്ഡ് പോസ്റ്റിന് റൊണാൾഡോയ്ക്ക് കിട്ടുന്നത് 11.9 കോടിയാണ്. ഇൻസ്റ്റ​ഗ്രാമിൽ ലോകത്തേറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് പോർച്ചു​ഗൽ ഫുട്ബോൾ ടീം നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 31 കോടിയോളം പേരാണ് ഇൻസ്റ്റ​ഗ്രാമിൽ റോണെോയെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഇൻസ്റ്റ​ഗ്രാമിൽ റോണോ ഇടുന്ന ഓരോ പ്രമോഷണൽ പോസ്റ്റിനും താരത്തിന്റെ പോക്കറ്റിലെത്തുന്നതും കോടികളാണ്.

ഒന്നും രണ്ടുമല്ല 11 കോടിയിൽ പരം രൂപ($1,604,000)യാണ് ഓരോ പ്രമോഷണൽ ഇൻസ്റ്റ​ഗ്രാം പോസ്റ്റിനും റൊണാൾഡോ സ്വന്തമാക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മാനേജ്മെന്റ് സ്ഥാപനമായ ഹൂപ്പർ എച്ച് ക്യു റിപ്പോർട്ടിൽ പറയുന്നു.

റൊണാൾഡോയ്ക്ക് തൊട്ടുപിന്നിൽ ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസൺ ആണ്. 11 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്. അരിയാന ഗ്രാൻഡെ, കെയ്‌ലി ജെന്നിഫർ, സെലീന ഗോമസ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഓരോ വർഷം ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!