National News

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഹന്‍ജന്‍ രാജ്‌പോരയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
നാലോളം ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ മൂന്നിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു.

അതിനിടെ വീണ്ടും ജമ്മുകശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്‍മാര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്തോടെ ഡ്രോണ്‍ അപ്രത്യക്ഷമായി.
ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായ ശേഷം കശ്മീരില്‍ സുരക്ഷാസേനകള്‍ അതീവ ജാഗ്രതയിലാണ്. പുതിയ സംഭവ വികാസങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ഇന്ന് ജമ്മുവിലെത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!