59 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അതൊരു ഡിജിറ്റല്‍ സ്‌ട്രൈക്ക് ആയിരുന്നു.’ കേന്ദ്രമന്ത്രി പറഞ്ഞു. ‘
ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിലൂടെ ഇന്ത്യക്കാര്‍ക്ക് സ്വന്തം ആപ്പുകളുമായി മുന്നോട്ടുവരാനുളള വലിയൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഇതുവഴി അവസാനിപ്പാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.