മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മുംബൈയില്‍ സമൂഹ വ്യാപനം നടന്നതായി മന്ത്രി അതിഥി താക്ക്റെ അറിയിച്ചു. മഹാരാഷ്ട്രയില്‍ പ്രതിദിനം അയ്യായിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. കൂടുതല്‍ കേസുകളും മുംബൈയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച താനെ, നവി മുംബൈ, കല്യാണ്‍ ഡോംബിവല്ലി ,മീരാ ബയന്ദര്‍, ഉല്ലാസ്നഗര്‍, പന്‍വേല്‍, ഭീവണ്ടി കോര്‍പറേഷനുകളിലാണ് സമൂഹ വ്യാപനം നടന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മേഖലകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുയുളളൂ.
അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പും, ഐസിഎംആര്‍ മുംബൈയില്‍ സമൂഹ വ്യാപനം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്കുകള്‍ ആരംഭിച്ചു. 18 നും 50 വയസിനും ഇടയില്‍ ഉള്ളവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ അഭ്യര്‍ത്ഥിച്ചു. പ്ലാസ്മ ചികിത്സയുടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.