News

ലോക്ഡൗണ്‍ ബോറഡിമാറ്റാന്‍ തുടങ്ങി; ശ്രദ്ധനേടി അഖില്‍ ഇലയില്‍ വെട്ടിയെടുത്ത ചിത്രങ്ങള്‍

ചിത്രം വരക്കുന്നവര്‍ ഒരുപാടുണ്ട്. പെന്‍സിലും, പെയിന്റുകളും ഉപയോഗിച്ച് കാന്‍വാസില്‍ നല്ല മനോഹരമായ ചിത്രങ്ങള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഇലകളില്‍ ചിത്രങ്ങള്‍ വരച്ച് വിസ്മയം തീര്‍ക്കുകയാണ് മാനന്തവാടി സ്വദേശിയായ അഖില്‍ രാജ്. ലോക്ഡൗണ്‍ കാലത്ത് വിരസതയകറ്റാനായാണ് അഖില്‍ ഇലകളില്‍ പരീക്ഷണം നടത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ചിത്രം വരക്കുമായിരുന്നു, എന്നാല്‍ അതിനെ ഗൗരവമായി എടുത്തില്ല. പിന്നീട് ഹോട്ടല്‍മാനേജ്‌മെന്റില്‍ ഡിഗ്രിയെടുത്ത അഖിലിന് കപ്പലില്‍ ജോലി കിട്ടി യു.കെയിലേക്ക് പോയി. ഒഴിവുസമയങ്ങളില്‍ ഒരുപാട് യാത്രകള്‍ നടത്തി. എന്നാല്‍ കോവിഡ് മൂലം ലോക്ഡൗണ്‍ വന്നതോടെ വീട്ടില്‍ വെറുതെയിരിക്കേണ്ടി വന്നു. വീണ്ടും തിരിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് ചിത്രം വര തുടങ്ങിയത്.

ഫെയ്ബുക്കിലെ ഒരു പേജില്‍ കണ്ട പേപ്പര്‍ ക്രാഫ്റ്റ് ചെയ്തായിരുന്നു തുടക്കം. അതിന് നല്ല പ്രോത്സാഹനം ലഭിച്ചു. എന്നാല്‍ പിന്നീട് ചെയ്തത് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് യൂട്യൂബിലും മറ്റും നിരവധി ലീഫ് ആര്‍ട്ടിന്റെ വീഡിയോകള്‍ കണ്ടു. അതോടെ ലീഫ് ആര്‍ട്ട് ചെയ്ത് നോക്കാമെന്നായി. എന്നാല്‍ ആദ്യമായി ചെയ്തതെല്ലാം പരാജയപ്പെട്ടു. വീണ്ടും ചെയ്തതോടെ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ തുടങ്ങി. ആദ്യം പ്ലാവിലയിലായിരുന്നു ചിത്രങ്ങള്‍ കൊത്തിയെടുത്തത്. പിന്നീട് ആലിലയില്‍ ചെയ്യാന്‍ തുടങ്ങി. രണ്ട് മാസംകൊണ്ട് പ്രമുഖരുടേതടക്കം നൂറോളം ചിത്രങ്ങള്‍ അഖില്‍ ഇതുവരെ ചെയ്ത് കഴിഞ്ഞു. ഇലയില്‍ ആദ്യം പേനകൊണ്ട് വരച്ച് കട്ട്‌ചെയ്‌തെടുക്കുകയാണ് പതിവ്. അഖിലിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ചിത്രം വരക്കാന്‍ സമീപിക്കുന്നത്. നിലവില്‍ ആവശ്യക്കാര്‍ക്ക് ചിത്രം വരച്ച് അത് ഫ്രെയിം ചെയ്ത് അഖില്‍ കൊറിയര്‍ അയച്ചുകൊടുക്കുന്നുണ്ട്. അതിനാല്‍തന്നെ ജോലിയോടൊപ്പം ഈ കലയും കൊണ്ടുപോകാനാണ് അഖിലിന്റെ ആഗ്രഹം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!