കോഴിക്കോട്: ഇ- ഹോസ്പിറ്റല്‍/ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനത്തിന് തുടക്കമായി. ഇതു പ്രകാരം ഒപി ടിക്കറ്റില്‍ പുതിയ തിരിച്ചറിയല്‍ നമ്പര്‍ (യുണീക് ഹോസ്പിറ്റല്‍ ഐഡന്റിറ്റി) നല്കി. ഈ തിരിച്ചറിയല്‍ നമ്പര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ എല്ലാ ചികിത്സകള്‍ക്കും ഉപയോഗിക്കാം.
ഇതിനായി റഫറല്‍ രേഖയ്ക്കൊപ്പം ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരണം. ഇതോടൊപ്പം ശരിയായ പേര്, മേല്‍വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഒപി ടിക്കറ്റ് കൗണ്ടറില്‍ നല്‍കണം.
ഇന്നലെ 800 പേര്‍ക്ക് ഒപി ടിക്കറ്റ് നല്കി. മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യല്‍റ്റി, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ഈ സംവിധാനം തുടങ്ങിയിട്ടുണ്ട്.