Trending

സിക്കിമിൽ മണ്ണിടിച്ചിൽ; മൂന്ന് മരണം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

സിക്കിമിൽ സൈനിക ക്യാമ്പിന് സമീപം ഇന്നലെയുണ്ടായ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു.സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു.അസമിൽ പതിനായിരത്തിധികം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. അരുണാചൽപ്രദേശിൽ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.മണിപ്പൂരിലും അസമിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബ്രഹ്മപുത്ര, കടഖൽ, ബരാക് ഉൾപ്പെടെ നദികൾ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെയും സേനാപതിയിലും അസമിലെ സിൽചറിലും സ്കൂളുകൾക്ക് അവധി നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!