Trending

അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന അധ്യാപികയെ ഉപരോധിക്കുകയാണ്. സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇം​ഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. ഇം​ഗ്ലീഷ് മീഡിയം ഡിവിഷനിൽ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികൾ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച് കുട്ടികളാണ് ക്ലാസിൽ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷൻ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.9-ാം ക്ലാസിൽ മാത്രം 71 കുട്ടികൾ മലയാളം മീഡിയം ഡിവിഷനിൽ പഠിക്കുന്നുണ്ട്. 71 കുട്ടികളെ രണ്ട് ഡിവിഷനായി പഠിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇം​ഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താൻ സ്കൂൾ ആലോചന നടത്തിയത്. എന്നാൽ ഇം​ഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താലാക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!