National News

ഞങ്ങളുടെ നയം സമാനം; റഷ്യ-യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

റഷ്യ- യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ മോദി സർക്കാരിന്റെ അതേ നിലപാടായിരിക്കും തന്റെ പാർട്ടിയും സ്വീകരിക്കുകയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

യുക്രൈൻ സൈനിക സംഘർഷത്തിന്റെ വെളിച്ചത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോൺഗ്രസ് എങ്ങനെ വിലയിരുത്തും എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു രാഹുൽ ഗാന്ധി. റഷ്യയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്, അത് നിഷേധിക്കാനാവില്ല.വിഷയത്തിൽ ബിജെപി സർക്കാർ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് കോൺഗ്രസും സ്വീകരിക്കുകയെന്നും രാഹുൽ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!