National News

സോമേശ്വര്‍ ബീച്ചില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം

മംഗളൂരു∙ മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. ഇന്നലെ രാത്രി 7.30നാണ് ഉള്ളാൽ സോമേശ്വര ബീച്ചിൽ വച്ച് കാസർകോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു സംഘം ആൾക്കാരെത്തി ഇവരുടെ പേര് ചോദിച്ച്, വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണെന്ന് ഉറപ്പാക്കിയ ശേഷം ആൺകുട്ടികളെ മർദിക്കുകയായിരുന്നു.
ഇതു തടയാൻ ശ്രമിച്ച പെൺകുട്ടികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ബീച്ചിലുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് ഉള്ളാൽ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ദെർളക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തിലെ നാലുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. അന്വേഷണത്തിന് രണ്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കർണാടകയിൽ നടക്കുന്ന മൂന്നാമത്തെ സദാചാര ഗുണ്ടാ ആക്രമണമാണ്. നേരത്തേ ചിക്കമംഗളൂരുവിലും സമാന ആക്രമണമുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!