എയർ ഇന്ത്യയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം.എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വി ആർ എസ് ഏർപ്പെടുത്തി. 20 വർഷം സർവീസുള്ളവർക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാം.ഇതുവഴി 3000 ജീവനക്കാരെ കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യ കരുതുന്നത്. 55 വയസ്സ് തികഞ്ഞവര്‍ക്കും അതുപോലെ 20 വര്‍ഷം സ്ഥിരമായി ജോലി ചെയ്തവര്‍ക്കും വി.ആര്.എസിന് യോഗ്യതയുണ്ടായിരിക്കുമെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റുമാര്‍ക്ക് വി.ആര്.എസിനുള്ള അവസരമുണ്ടാവില്ല.വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ എച്ച്ആർ വിഭാഗം മേധാവി സുരേഷ് ദത്ത് ത്രിപഠിയാണ് ജീവനക്കാർക്ക് വിആർഎസ് തെരഞ്ഞെടുക്കാൻ അവസരം അറിയിച്ച് കത്തയച്ചത്. ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ.