
300 ലിറ്റർ വാഷ് നശിപ്പിച്ചു
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി യും പാർട്ടിയും കോഴിക്കോട് താലൂക്കിൽ പൂളക്കോട് അംശം ചൂലൂർ ദേശത്ത് പുല്ലങ്കോട്ട് മല കൈക്കലാട്ട്ത്താഴം റോഡിൽ മലയിൽ പറമ്പിന് വടക്കുഭാഗം ഇടവഴിയിൽ വെച്ച് പ്ലാസ്റ്റിക്ക് ബാരലുകളിൽ സൂക്ഷിച്ചു വച്ച നിലയിൽ 300 ലിറ്റർ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു.കേസ് രേഖകളും,സാമ്പിളും കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ.എസ്.ആർ,
സന്ദീപ് എൻ.എസ്, അനുരാജ്.എ, ഫെബിൻ എൽദോസ്,സുനിൽ.സി എന്നിവരും ഉണ്ടായിരുന്നു.
കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ വാഷ് നശിപ്പിച്ചു.
മൂഴിക്കൽ: മൂഴിക്കൽ വിരുപ്പിൽ ഭാഗത്തു പെന്നോത്തിൽഭഗവതി ക്ഷേത്ര കുളത്തിനു തേക്കുവശത്തുള്ള റോഡിന്റെ അരികിലുള്ള ഒഴുക്ക് ചാലിൽ സമീപത്ത് നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ടെത്തിയ 170 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്തു. കുന്നമംഗലം നെയിൻജ്ജ് എക്സൈസ് ഇൻസ്പെക്ടർ മനോജ് പടികത്തു, പ്രിവന്റീവ് ഓഫീസർ വി പി ശിവദാസൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് കെ സി,അർജുൻ വൈശാഖ്,നിഷാന്ത് എം കെ,സുജീഷ് കെ,അജിത് പി, ഡ്രൈവർ എഡിസൺ എന്നിവരാണ് റൈഡിന് നേതൃത്വം നൽകിയത്.

