National News

പീഡനക്കേസ് ;തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്

പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്. തരുണ്‍ തേജ്പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി.
2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. ഗോവ മപുസയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടിരുന്നു
വാദം കേള്‍ക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളുണ്ടെന്ന് ജസ്റ്റിസ് എസ്.സി. ഗുപ്‌തെ നിരീക്ഷിച്ചു. ഗോവയിലെ വിചാരണക്കോടതിയില്‍ നിന്ന് കേസ് രേഖകള്‍ വിളിച്ചുവരുത്താനും തീരുമാനിച്ചു. ജൂണ്‍ 24ന് അപ്പീല്‍ വീണ്ടും പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!