Trending

രാസ ലഹരി വിൽപ്പനക്കാരായ വിദേശികളെ പിടികൂടിയ പൊലീസ് സംഘത്തെ ആദരിച്ചു

കുന്ദമംഗലം: രാസലഹരിയായ എം.ഡി.എം.എ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന ടാൻസാനിയ, നൈജീരിയ സ്വദേശികളെ പിടികൂടിയ കുന്ദമംഗലം പൊലീസ് സംഘത്തെ കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാദമി ആദരിച്ചു. കുന്ദമംഗലം പൊലീസ് എസ്.എച്ച്. ഒ എസ്. കിരൺ, സി.പി.ഒ.മാരായ പി.സി. ബിജു . കെ.അജീഷ് താമരശ്ശേരി, എം.വിജേഷ് പുല്ലാളൂർ എന്നിവരെയാണ് ആദരിച്ചത്. സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡണ്ട് റോയ്, പാറ്റേൺ വോളി ബോൾ അക്കാദമി പ്രസിഡണ്ട് എം.പി.അബ്ദുൽ ഗഫൂർ , ജനറൽ സെക്രട്ടറി സി. യൂസഫ്, ട്രഷറർ ശ്രീനു മൂത്തേറ്റ് മണ്ണിൽ എന്നിവരാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പിന്തുടർന്ന് പഞ്ചാബിലെ ഫഗ്വാരയിൽ നിന്ന് ടാൻസാനിയക്കാരായ ഡേവിഡ് എന്റമി ,മിയോങ്ക അത്ക ഫറൂണ എന്നിവരെയും ഡൽഹിയിലെ നോയ്ഡയിൽ നിന്ന് നൈജീരിയക്കാരനായ ഫ്രാങ്ക് ചിക്കൻസി കച്ചുകയെയും വളരെ സാഹസികമായാണ് പൊലീസ് സംഘം പിടികൂടിയത്.
വോളിബോളാണ് ഞങ്ങളുടെ ലഹരി എന്ന് പ്രഖ്യാപിച്ച് അക്കാദമിയിലെ കുട്ടികൾ കുന്ദമംഗലം അങ്ങാടിയിൽ ഘോഷയാത്ര നടത്തുകയും ലഹരിക്കെതിരെ പാറ്റേൺ സ്മാഷ് അടിക്കുകയും രാസലഹരിക്കെതിരെ പ്രതിഞ്ജയെടുക്കുകയും ചെയ്തു. അഞ്ചിത ചന്ദ്രൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എം.പി.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പാറ്റേൺ പി.ടി.എ പ്രസിഡണ്ട് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ , റോയ്, സി. യൂസഫ് , ടി.പി.സുരേഷ് എന്നിവർ സംസാരിച്ചു. എസ്.എച്ച്. ഒ കിരൺ മറുപടി പ്രസംഗം നടത്തി. പി.ടി.എ സെക്രട്ടറി സത്യേന്ദ്രൻ നൊച്ചിപ്പൊയിൽ സ്വാഗതവും ട്രഷറർ സുനിൽ കുമാർ പയമ്പ്ര നന്ദിയും പറഞ്ഞു. പി.എൻ .ശശിധരൻ , നാസർ കാരന്തൂർ, കെ.മൊയ്തീൻ കോയ , പി.റബീക്, പടാളിയിൽ മുഹമ്മദ്,ടി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!